ആലുവ: പറവൂർ കവലയിൽ മദ്യപസംഘം ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. പറവൂർ കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തിരുവാലൂർ സ്വദേശി റെജി വർഗീസിനെയാണ് കോൺവെന്റ് റോഡിലേക്ക് ഓട്ടം പോകുന്നതിനിടെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ മർദ്ദിച്ചത്. ഓട്ടോക്കൂലി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പറയുന്നു. ആലുവ പൊലീസിൽ പരാതി നൽകി.