1

പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഗുരുദേവ ചൈതന്യ ബാലാലയ പ്രതിഷ്ഠ നടത്തി. ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രംതന്ത്രി രാകേഷ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് കെ.എം. പ്രതാപൻ, ദേവസ്വം സെക്രട്ടറി ടി.എസ്. ശശികുമാർ, ദേവസ്വം മാനേജർ എൻ.ആർ. ഉത്തമൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.