
കുറുപ്പംപടി: ഗിറ്റാറിൽ കലോത്സവ വേദിയെ ത്രസിപ്പിച്ച് എടവനക്കാട് എച്ച്.എ.എച്ച്.എസ്.എസ് സ്കൂളിലെ ടി.എ. കാർത്തിക് വീണ്ടും സംസ്ഥാന കലോത്സവത്തിന് വണ്ടി കയറും. കഴിഞ്ഞ തവണത്തെ സംസ്ഥാന കലോത്സവത്തിൽ ഗിറ്റാറിന് എ ഗ്രോഡ് ജേതാവുകൂടിയാണ് ഈ 10-ാം ക്ലാസുകാരൻ. ഏഴ് വയസു മുതൽ ഗിറ്റാർ അഭ്യസിക്കുന്ന കാർത്തിക് ഇത്തവണ ഉറുദു ഗസലിലും എ ഗ്രേഡ്നേടി. നായരമ്പലം സ്വദേശികളായ ഗ്രാഫിക് ഡിസൈനർ അനിൽ അയ്യപ്പന്റെയും മകൻ പഠിക്കുന്ന സ്കൂളിലെ സംഗീത അദ്ധ്യാപിക കൂടിയായ ആശ എന്നിവരുടെ ഏക മകനാണ് കാർത്തിക്. നായരമ്പലം സ്വദേശി ജീവനാണ് ഗുരു.