black

കൊച്ചി: റിലയൻസ് ഡിജിറ്റലിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിന് തുടക്കമായി. ഡിസംബർ രണ്ട് വരെ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഓഫറുകൾ ലഭിക്കും. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും reliancedigital.in-ലും ഓഫർ ലഭ്യമാണ്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, വൺകാർഡ് എന്നിവയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 10,000 രൂപ വരെ ഉടനടി കിഴിവ് ലഭിക്കും. ഉപഭോക്തൃ ഡ്യൂറബിൾ വായ്‌പകളിൽ തിരഞ്ഞെടുക്കുന്നവർക്ക് ഫിനാൻസ് പങ്കാളികളായ ബജാജ് ഫിൻസെർവിലും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിലും 22,500 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്.