invesco-mutual-fund-logo

കൊച്ചി: ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ഓപ്പൺ എൻഡഡ് പദ്ധതിയായ ഇന്ത്യ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു. എൻ.എഫ്.ഒ ഡിസംബർ 11 വരെ നടത്തും. ഓഹരി, കടപ്പത്രം, ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന ഈ മ്യൂച്വൽ ഫണ്ട് പദ്ധതിയിലൂടെ ദീർഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഹരികളിലും അനുബന്ധ മേഖലകളിലും കടപ്പത്ര അനുബന്ധ മേഖലകളിലും 10 മുതൽ 80 ശതമാനം വീതം വരെയുള്ള നിക്ഷേപം നടത്താനാണ് വ്യവസ്ഥയുള്ളത്. ഇ.ടി.എഫുകളിൽ പത്ത് മുതൽ 50 ശതമാനം വരെയുളള നിക്ഷേപം നടത്താനും സാധിക്കും. ഓഹരി നിക്ഷേപത്തിന്റെ 35 ശതമാനം വരെ അവസരത്തിന് അനുസരിച്ച് വിദേശ സെക്യൂരിറ്റികളിലും നിക്ഷേപിക്കാനാവും. 1,000 രൂപയാണ് കുറഞ്ഞ എൻ.എഫ്.ഒ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.