
അങ്കമാലി: റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ പുതിയ അക്ഷയ കേന്ദ്രം അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മാർട്ടിൻ മുണ്ടാടൻ അദ്ധ്യക്ഷനായി. വൈസ് ചെയർപെഴ്സൺ സിനി മനോജ്, ബി.ജെ.പി എറണാകുളം വൈസ് പ്രസിഡന്റ് എം.എ ബ്രഹ്മരാജ്, അങ്കമാലി മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ സജി വർഗീസ് എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ അജിത ടീച്ചർ, ലിസി പോളി , അങ്കമാലി മർച്ചന്റ് യൂണിയൻ പ്രസിഡന്റ് ആന്റു മാത്യു, അക്ഷയ ബ്ളോക്ക് കോ ഓർഡിനേറ്റർ എം.എ. ഷിജു. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്. സംരഭക കോളറ്റ് ഗ്രേസ് തങ്കം എന്നിവർ പങ്കെടുത്തു. നായത്തോട് ചെത്തിക്കോട് അനുവദിച്ച അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ മാത്യു തോമസ് നിർവ്വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ കലാ- കായിക കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിത ഷിജോയി, കൗൺസിലർമാരായ അഡ്വ.ഷിയോപോൾ രജിനി ശിവദാസൻ, അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി ബേബി, സെന്റ്. ജോസഫ് ചർച്ച് വികാരി ഫാ. തോമസ് മങ്ങാട്ട്, എസ്.എൻ.ഡി.പി യോഗം നായത്തോട് യൂണിറ്റ് പ്രസിഡന്റ് ടി.ജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എം.എ ഷീജ മോൾ, പി.ആർ രെജീഷ്, ശാലിനി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.