കൊച്ചി: ജന്മനാലുള്ള മുറിച്ചുണ്ടിനും മുറിഅണ്ണാക്കിനും കൈകൾക്കും ശരീരത്തിനും അപകടങ്ങൾ മുഖേന ഉണ്ടാകുന്ന വൈകല്യങ്ങൾക്കും വാർദ്ധക്യം മൂലം മുഖത്ത് രൂപപ്പെടുന്ന ചുളിവുകളും അയഞ്ഞ ചർമ്മവും നീക്കംചെയ്ത് മുഖം ചെറുപ്പമാക്കുന്ന ഫേസ് ലിഫ്റ്റ് സർജറി ആവശ്യമുള്ളവർക്കുമായി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയക്യാമ്പ് ഡിസംബർ 4, 5, 6 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.
മുറിച്ചുണ്ടിനും മുറിഅണ്ണാക്കിനും വേണ്ടിയുള്ള ശസ്ത്രക്രിയ, ആശുപത്രി വാസം, ലാബ് ടെസ്റ്റുകൾ, എക്‌സ്റേ, മരുന്നുകൾ തുടങ്ങിയ മുഴുവൻ ചെലവുകളും യാത്രാച്ചെലവും സൗജന്യമാണ്. ഫേസ്ലിഫ്റ്റ് പോലുള്ള സർജറിക്ക് സാമ്പത്തിക ശേഷിക്കനുസരിച്ച് ഇളവുകൾ നൽകും. രജിസ്ട്രേഷന് : 0484 2887800, 9446509267.