
അങ്കമാലി: അങ്കമാലി ഇൻകെൽ പാർക്കിലെ നിർദിഷ്ട എം.എസ്.എം.ഇ ടെക്‌നോളജി സെന്ററിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാനുള്ള നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി കേന്ദ്ര എം.എസ്.എം.ഇ സഹമന്ത്രി ശോഭ കരന്ദ്‌ലാജെയെ സന്ദർശിച്ച് നിവേദനം നൽകി. പദ്ധതിക്ക് 15 ഏക്കർ ഭൂമി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിലൂടെ കേരള സർക്കാർ സൗജന്യമായി അനുവദിച്ചതാണ്. പദ്ധതിയുടെ ആദ്യ ഘട്ട നിർമാണത്തിനും യന്ത്രങ്ങളുടെ വാങ്ങലിനും 113 കോടി രൂപയുടെ നിക്ഷേപം കേന്ദ്ര സർക്കാരും അനുവദിച്ചിട്ടുണ്ട്. എന്നാൽ 2018 ഏപ്രിൽ 19ന് കരാർ ഏർപ്പെട്ടിട്ടുള്ള പദ്ധതി നീണ്ടകാലമായി അനിശ്ചിതത്വത്തിലാണെന്ന് എം.പി ചൂണ്ടിക്കാട്ടി.