kidangod

അങ്കമാലി: കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് വോളിബാൾ അക്കാഡമിയിൽ നിന്ന് നാഷണൽ സ്കൂൾ (അണ്ടർ 14) വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആന്റോണിയോ അജിക്ക് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സ്നേഹോപഹാരമായ 10000/- രൂപയുടെ ചെക്ക് മുത്തൂറ്റ് വോളിബാൾ അക്കാഡമിയുടെ ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലളിത ട്രീസ, പരിശീലകൻ ശിവദാസ് കെ, അക്കാഡമി ചെയർമാൻ ലിസ്റ്റിൻ അഗസ്റ്റിൻ, സ്കൂൾ കായികാദ്ധ്യാപകർ ജെ. തോംസൺ, സനു വർഗീസ്, അക്കാഡമി സെക്രട്ടറി സി. ജ്യോതി ജോസഫ് ,അന്റോണിയൊ, എ.ഷാജി എന്നിവർ പങ്കെടുത്തു.