കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്‌റ്റിൽ ചെറുധാന്യങ്ങളും മത്സ്യവും ചേർന്ന ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്നതിന് പരിശീലനം സംഘടിപ്പിച്ചു. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ ഉദ്ഘാടനം ചെയ്തു. ഫിഷ് പ്രോസസിംഗ് വിഭാഗം മേധാവി ഡോ. ജെ. ബിന്ദു, ഡോ. എസ്. രമ്യ, ഡോ. സി.ഒ. മോഹൻ എന്നിവർ ക്ളാസെടുത്തു. സംരംഭകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.