ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവിക സമാജത്തിന്റെയും ശ്രീനാരായണ ഗിരി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരള ജ്യോതി പുരസ്കാര ജേതാവ് കൂടിയായ പ്രൊഫ. എം.കെ. സാനുവിന്റെ പിറന്നാൾ ആഘോഷവും അനുമോദനവും ഇന്ന് രാവിലെ 11.15ന് ശ്രീനാരായണ ഗിരി ഫെഡറൽ ബാങ്ക് ഹാളിൽ നടക്കും.
ചേർത്തല എൻ.എസ്.എസ് കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ. എം.എൻ. അഥീന സമ്മേളനം ഉദ്ഘാടനം ചെയ്യും. സേവിക സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യഅനുമോദന സന്ദേശം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, ലൈബ്രറി കൗൺസിൽ കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ്, പഞ്ചായത്തംഗം കെ.കെ. നാസി എന്നിവർ സംസാരിക്കും. ശ്രീനാരായണ ഗിരി സേവിക സമാജം സെക്രട്ടറി അഡ്വ. സീമന്തിനി ശ്രീവത്സൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ നന്ദിയും പറയും.