നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ (കാംകോ) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല എൻ. രാജീവിന് കൈമാറി സർക്കാർ ഉത്തരവിറങ്ങി. നിലവിൽ കാംകോ ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) ആണ്.

എം.ഡിയായിരുന്ന കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് നായരെ സർവീസ് ചട്ടം ലംഘിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് എൻ. രാജീവിന് അധികചുമതല നൽകിയത്.