kerla-bank
കേരള ബാങ്ക് രൂപീകരണത്തിന്റ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഷോർട്ട് റൺ ജസ്റ്റി​സ് സി.എൻ. രാമചന്ദ്രൻ നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ബാങ്ക് ഭരണസമിതിയംഗം അഡ്വ.പുഷ്പദാസ്, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ.മാണി വിതയത്തിൽ,ജനറൽ മാനേജർ ജോളി ജോൺ എന്നിവർ സമീപം

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിന്റ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തിൽ ഷോർട്ട് റൺ സംഘടിപ്പിച്ചു. കാക്കനാട് കോർപ്പറേറ്റ് ബിസിനസ് ഓഫീസിൽനിന്ന് ആരംഭിച്ച ഷോർട്ട് റൺ ജസ്റ്റി​സ് സി.എൻ. രാമചന്ദ്രൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. ബാങ്ക് ഭരണസമിതിഅംഗം അഡ്വ. പുഷ്പ ദാസ്, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ, ജനറൽ മാനേജർ ജോളി ജോൺ,ഡെപ്യൂട്ടി ജനറൽ മാനേജർ ഇൻചാർജ് രഞ്ജിനി വർഗീസ്, ഡോ. മായ മുരളി എന്നിവർ നേതൃത്വം നൽകി.

ആഘോഷങ്ങളുടെ ഭാഗമായി അഡ്വ. പുഷ്പദാസ് പതാക ഉയർത്തി. ബാങ്ക് എറണാകുളം ക്രെഡിറ്റ് പ്രൊസസിംഗ് സെന്റർ, പ്രൊജക്ട് മോണിറ്ററിംഗ് യൂണിറ്റ്, ഐ.ടി എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു.