കൊച്ചി: ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം സ്ഥാപക ദിനാചരണം നാളെ ആരംഭിക്കും. ഡിസംബർ അഞ്ചിന് നടക്കുന്ന സ്ഥാപക ദിനാഘോഷത്തിന് മന്നോടിയായി രാവിലെ 9ന് വടുതല ഗുരു മന്ദിരത്തിന് സമീപം പതാക ദിനാചരണ ചടങ്ങ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷനാകും. യോഗത്തിൽ ഒമ്പത് ആദ്യകാല പ്രവർത്തകരെ പൊന്നാട ആണിയിച്ച് ആദരിക്കും. പുതുതായി അംഗത്വമെടുത്തവർക്ക് സംസ്ഥാനസെക്രട്ടറി എ.ബി. ജയപ്രകാശ് മെമ്പർഷിപ്പ് വിതരണം ചെയ്യും. നവജ്യോതി പ്രകാശനവും മധുരപലഹാര വിതരണവും നടക്കും. അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ചേരുന്ന പിറന്നാൾ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ചാലക്കുടി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.