
തൃപ്പൂണിത്തുറ: ശാസ്താംപാട്ട് കലാകാരൻ തെക്കൻപറവൂർ തുണ്ടുപറമ്പിൽ ടി.ഇ. ഗോപാലൻ (ഗോപാലൻ ആശാൻ 76) നിര്യാതനായി. ഉടുക്കുപാട്ട്, കോൽക്കളി, ഭജന, കൈകൊട്ടിക്കളി എന്നിവയിൽ നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട്. ശ്രീയോഗേശ്വര മഹാദേവക്ഷേത്രം, അരേശേരി ശ്രീധർമ്മശാസ്താ ക്ഷേത്രം ആളേകാട് ധർമ്മദൈവ ക്ഷേത്രം എന്നിവിടങ്ങളിൽ മണ്ഡലകാലത്ത് നിറ സാന്നിദ്ധ്യമായിരുന്നു ആശാൻ. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: രേവമ്മ. മക്കൾ: രാജേഷ് (ഡൽഹി പൊലീസ്), രജനി. മരുമക്കൾ: സുരഞ്ജിനി, ചിദംബരൻ (മിലിറ്ററി സർവീസ്).