മൂവാറ്റുപുഴ : ആയവന പഞ്ചായത്തിൽ കാവക്കാട് പശുത്തൊഴുത്തിനോട് ചേർന്നുള്ള കുഴിയിൽ തലകീഴായി വീണ പശുവിന് രക്ഷകരായി അഗ്നിശമനസേന. കാവക്കാട് കുന്നത്തുഞാലിൽ രവിയുടെ പശുവാണ് കുഴിയിൽ വീണത്. പശുവിന്റെ കാലുകളും തലയും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലൂർക്കായ് അഗ്നിരക്ഷാസേനയാണ് പശുവിനെ രക്ഷപ്പെടുത്തിയത്. പശുവിന് മരുന്ന് കൊടുക്കുന്ന സമയത്ത് കുതറി ഓടി കുഴിയിൽ തലകുത്തി വീഴുകയായിരുന്നു. നാട്ടുകാർ പശുവിനെ കുഴിയിൽ നിന്നെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കല്ലൂർക്കാട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.എൻ.നവീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ് എസ് , വിജിത്ത് വി , ജോബി തോമസ്,വിഷ്ണുകെ.പി, ജിതിൻ കെ, ഡ്രൈവർ സിനു കെ.ടി,​ ഹോം ഗാർഡ് തോമസ്എന്നിവരാണ് പശുവിനെ കുഴിയിൽ നിന്നും കയറ്റിയത്.