നെടുമ്പാശേരി: അദ്ധ്യാത്മികതയിലൂടെ ആരോഗ്യവും സന്തോഷകരവുമായ സമൂഹത്തെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ബ്രഹ്മകുമാരീസ് രാജയോഗ മെഡിറ്റേഷൻ സെന്ററിന് കീഴിലുള്ള ബ്രഹ്മകുമാരീസ് സോഷ്യൽ സർവീസ് വിംഗ് നാളെ മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്രഹ്മകുമാരി രാജയോഗിനി രാധ ബെഹെൻജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ പത്തിന് നെടുമ്പാശേരി രാജയോഗ ഭവൻ റിട്രീറ് സെന്ററിൽ കാമ്പയിൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ. നാരായണ കുറുപ്പ്, ഡോ. കെ.എൻ. പണിക്കർ എന്നിവരെ ആദരിക്കും. ഡോ. ഇ.വി. സ്വാമിനാഥൻ, പ്രൊഫ. ഇ.വി. ഗിരീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബി.കെ. ബ്രിജ് ഭായ്, ബി.കെ. ബാബു ഭായ്, ബി.കെ. ബീരേന്ദ്ര ഭായ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.