
കുറുപ്പംപടി: ജില്ലാ കലോത്സവത്തിന്റെ വേദികളിൽ വിവിധ ദിവസങ്ങളിലായി കുഴഞ്ഞു വീണത് 10 ലേറെ കുട്ടികൾ. ചില വേദികളിൽ മത്സരം തുടങ്ങാൻ വൈകിയതും മേക്കപ്പിട്ട ശേഷം കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുന്നതും കുഴഞ്ഞുവീഴ്ചയ്ക്ക് കാരണമായി. യു.പി വിഭാഗം സംഘനൃത്ത വേദിയിൽ അഞ്ചോളം വിദ്യാർത്ഥികളാണ് മത്സരശേഷം കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
കഴിഞ്ഞ ദിവസം ചവിട്ടു നാടക വേദിയിൽ തളർച്ചയനുഭവപ്പെട്ട കുട്ടിക്ക് അടിയന്തര സഹായം ലഭിക്കാതിരുന്നതിനേത്തുടർന്ന് കുഴഞ്ഞു വീണിരുന്നു. ഭക്ഷണം കഴിക്കാത്തതും അധിക സമ്മർദ്ദവും മത്സരങ്ങളുടെ താളം തെറ്റലുമെല്ലാം മത്സരാർത്ഥികളെ ഏറെ വലച്ചു.