pensioners
പെൻഷണേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു ഉദ്ഘാടനം ചെയ്യുന്നു

പിറവം: പെൻഷണേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷനായി. എഴുത്തുകാരൻ എം.എൻ. രാമകൃഷ്ണ പണിക്കരെയും കവയിത്രി വത്സ നങ്ങേത്തിനെയും ആദരിച്ചു. സംഘടന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോർജ് പി. എബ്രാഹം. പിറവം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ജില്ലാ പ്രസിഡന്റ്‌ എ.ഡി റാഫേൽ എന്നിവർ നേതൃത്വം നൽകി.