
കാലടി: കാലടിയിലെ മണ്ഡലകാല പരിമിതികൾക്ക് പരിധിയില്ല. വിവിധയിടങ്ങളിൽ നിന്ന് കാലടിയിലെത്തപ്പെടുന്ന അയ്യപ്പഭക്തന്മാർക്ക് വേണ്ട യാതൊരു സൗകര്യങ്ങളുമില്ല കാലടിയിൽ. അയ്യപ്പന്മാർക്ക് വിരി വയ്ക്കാനുള്ള ഇടത്തിൽ വൃത്തിയില്ല.വിവിധ ഭാഷയിൽ എഴുതിയ നിർദ്ദേശങ്ങൾ സ്ഥാപിച്ചിട്ടില്ല. കുടിവെള്ള ടാങ്കും പരിസരവും മലിനമാണ്. ഭക്ഷണാവിശിഷ്ടങ്ങൾ നിക്ഷേപിച്ചാൽ അനുദിനം മാറ്റുന്നില്ല. ചീഞ്ഞഴകിയ ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുള്ള നാറ്റം സഹിക്കാൻ പറ്റാത്തവിധമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന അയ്യപ്പന്മാർക്കു വേണ്ടി വൃത്തിയുള്ള ഇടം ഒരുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതായി നാട്ടുകാർ പറയുന്നു. സായ് ശങ്കര ശാന്തി കേന്ദ്രത്തിന്റെ ചെലവിൽ പുതുതായി നിർമ്മിച്ചിട്ടുള്ള താത്കാലിക പന്തൽ മാത്രമാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. നാഷണൽ പെർമിറ്റ് ലോറികൾക്കിടയിൽ വിരി വച്ചും ഭക്ഷണം പാകം ചെയ്തും കഴിച്ചും പോകേണ്ട അവസ്ഥയാണ് അയ്യപ്പന്മാർക്ക് കാലടിയിൽ ഉള്ളത്.
വിവിധ ഭാഷയിൽ ബോർഡ് സ്ഥാപിക്കുവാൻ പഞ്ചായത്തിന്റെ തീരുമാനമുണ്ടായെങ്കിലും നടപ്പിലായിട്ടില്ലെന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരും.
പി.ബി. സജീവ്
ടൗൺ വാർഡ് മെമ്പർ