കൊച്ചി: മാദ്ധ്യമരംഗത്തെ സമഗ്ര സേവനത്തിനുള്ള 2024ലെ ചാവറ മാദ്ധ്യമ പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സർദേശായിയ്ക്ക് സമർപ്പിക്കും.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരിൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജേർണലിസം ഡിപ്പാർട്‌മെന്റാണ് കഴിഞ്ഞ വർഷം അവാർഡ് ഏർപ്പെടുത്തിയത്. 25001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരിയിൽ ജേർണലിസം ഡിപ്പാർട്ടുമെന്റ് സംഘടിപ്പിക്കുന്ന തേവര ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും.