കോലഞ്ചേരി: മണ്ണൂർ ദേശവിളക്ക് ഇന്ന് പടിഞ്ഞാടറെ കവലയിൽ നടക്കും. രാവിലെ 5ന് ഗണപതി ഹോമം,​ വൈകിട്ട് 4.30 ന് ദീപജ്യോതി പ്രയാണം ശബരിമല മുൻമേൽശാന്തി രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് ആലങ്ങാട് യോഗം പെരിയോൻ അമ്പാടത്ത് വിജയകുമാർ, പ്രതിനിധി പുറയാ​റ്റികളരി രാജേഷ് കുറുപ്പിന്റെയും നേതൃത്വത്തിൽ മണ്ണൂർ തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും മഹാ കർപ്പൂരാഴി ദീപാരാധന,​ വെടിക്കെട്ട്, കാവടിയാട്ടം, ശിങ്കാരിമേളം, ചിന്ത് മേളം, ശാസ്താം പാട്ട്, അന്നദാനം, എതിരേല്പ്, ആഴിപൂജ, മംഗളപൂജ എന്നിവയും നടക്കും.