expo-

പറവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ പത്ത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദിശ ഹയർസ്റ്റഡി എക്സ്പോ പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു മുഖ്യപ്രഭാഷണം നടത്തി. ഇ.ജി. ശശി, സി.എ. ബിജോയ്, സി.വി. വീണ, സീന, അഷറഫ്, ബി. അനിൽകുമാർ, പ്രമോദ് മാല്യങ്കര, എ.എൽ ചാന്ദിനി, കെ.എസ്. സുമ എന്നിവർ സംസാരിച്ചു. ഒന്നാം ദിവസത്തിൽ എൻട്രൻസ്, വിദേശപഠനം, പോളിടെക്നിക്ക്, പത്താം ക്ളാസിന് ശേഷം എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു. ഇന്ന് കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിദ്യാർത്ഥികൾക്ക് പ്രത്യേകസെഷൻ, ആർട്ടിഫിഷ്യൽ ഇന്റിജിലൻസ് എന്നീ വിഷയങ്ങളിൽ ക്ലാസ്, വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരണം, കെ. ഡാറ്റ് അഭിരുചി പരീക്ഷ എന്നിവ നടക്കും. ഗവ. പോളിടെക്നിക്ക്, കേന്ദ്ര സർവകലാശാല, വനിത ഐ.ടി.ഐ, ചാർട്ടഡ് അക്കൗണ്ടന്റ്, അസാപ്, എംപ്ലോയ്മെന്റ് എക്സേഞ്ച് , ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി തുടങ്ങിയ പതിനാറിലധികം കരിയർ സ്റ്റാളുകളുണ്ട്. രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്.