കൊച്ചി: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. അനർഹമായി പണം തട്ടിയെടുത്ത ഉയർന്ന ഓഫീസർമാർ അടക്കമുള്ളവർക്കെതിരെ സർക്കാർ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഭിന്നശേഷി കമ്മിഷണർക്കും പരാതി അയച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ പ്രസിഡന്റ് സി.സി.ഒ നാസർ, ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, സംസ്ഥാന ട്രഷറർ സിന്ധു സുദേവൻ എന്നിവർ പറഞ്ഞു.