margam

കുറുപ്പംപടി: മാർഗംകളിയിൽ കഴിഞ്ഞ 16 വർഷമായി തുടരുന്ന മേധാവിത്വം അതേപടി നിലനിർത്തി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ ജി.എച്ച്.എസ്.എസ്. ജില്ലാ കലോത്സവ വേദികളിൽ മാർഗംകളിയിൽ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഇക്കാലമത്രയും സ്‌കൂൾ തന്നെയാണ് ഒന്നാമത്. ഇത്തവണ എച്ച്.എസ്.എസ് വിഭാഗത്തിൽ ദിൽന സാബു, ആദിത്യ ശ്രീജു, റോസ്‌ന ജോമി, അലീന ലയ, ചഞ്ചൽ ജോസ്, ദേവനന്ദ ജോഷി, ദിയ റെജി എന്നിവരായിരുന്നു ടീം അംഗങ്ങൾ. എച്ച്.എസ് വിഭാഗത്തിൽ ആർദ്ര സനിൽ, കാർത്തിക.കെ.എസ്, കല്യാണി ബിനോയി, ദിവ്യ മരിയ പ്രദീപ്, മരിയ അൽഫോൻസ ജോയി, എൽസ ജോമോൻ, അക്‌സ ബിജോ എന്നിവരാണ് ടീമിന് വിജയം നേടി കൊടുത്തത്.