പറവൂർ: പറവൂർ നിയോജകമണ്ഡലത്തിലെ രണ്ട് അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ 43.50 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് ആറാം വാർഡിൽ 166-ാം നമ്പർ അങ്കണവാടിക്ക് 22 ലക്ഷവും ഏഴിക്കര പഞ്ചായത്തിലെ എട്ടാം വാർഡിലെ 93-ാം നമ്പർ അംഗൻവാടിക്ക് 21.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ട് പ്രവർത്തികളും ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.