പറവൂർ: ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തിവരുന്ന സമരത്തിന്റെ 61-ാം ദിവസമായ നാളെ നിർദിഷ്ട പാതയിൽ സമരവേലിയും കുടിലും കെട്ടി പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് നാലക്ക് മുനമ്പംകവല മുതൽ ചിറ്റാറ്റുകരകവല വരെ മനുഷ്യചങ്ങല തീർക്കും . ചിറ്റാറ്റുകര പഞ്ചായത്തിൽ ഏഴ് റോഡുകൾക്ക് ഒരു അടിപ്പാത മാത്രമാണ് മുനമ്പം കവലയിലുള്ളത്. ഇതിലൂടെ കുഞ്ഞിത്തെ മുതൽ പൂയപ്പിളി വരെ ഭാഗത്തെ 33,000ലധികം ആളുകൾ സഞ്ചരിക്കേണ്ടത്. മുസിരിന്റെ ആസ്ഥാനമായ പട്ടണത്തെയും അവഗണിച്ചിരിക്കുകയാണെന്നും തുടർന്നുള്ള സമരത്തിൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രമുഖർ പങ്കെടുക്കുമെന്ന് സമരസമിതി ചെയർമാർ കെ.വി. അനന്തൻ, കൺവീനർ എം.എ. റഷീദ്, ട്രഷറ‌ർ രാജൻ കല്ലറക്കൽ എന്നിവർ പറഞ്ഞു.