കോലഞ്ചേരി: മാലിന്യമുക്ത ജനകീയ ക്യാമ്പയിന്റെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്ത് പത്താം വാർഡിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ബിനിത പീ​റ്റർ, കെമിസ്​റ്റ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സി. വിജയരാഘവൻ, പഞ്ചായത്ത് അസി. സെക്രട്ടറി പ്രതീഷ് ബാബു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എൻ.എസ്.എസ് വൊളണ്ടിയർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളും കടകളും സ്ഥാപനങ്ങളും
സന്ദർശിച്ച് ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തി. ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു.