opth
കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസിന്റെ (കെ.എസ്.ഒ.എസ്) വാർഷിക സമ്മേളനം 'ദൃഷ്ടി2024' ഡോ.എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ബാസ്റ്റിൻ വി.എ., ഡോ. ബിജു ജോൺ സി, ഡോ. തോമസ് ചെറിയാൻ, ഡോ. ജി. മഹേഷ്, ഡോ. സാജു ജോസഫ്, ഡോ. അലക്‌സ് ബേബി എന്നിവർ സമീപം

കൊച്ചി: കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസിന്റെ (കെ.എസ്.ഒ.എസ്) 51-ാമത് വാർഷിക സമ്മേളനം 'ദൃഷ്ടി2024' മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ ഡോ. സാജു ജോസഫ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ബാസ്റ്റിൻ വി.എ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അലക്‌സ് ബേബി, ഡോ. ജി. മഹേഷ്, കെ.എസ്.ഒ.എസ് പ്രസിഡന്റ് ഡോ. തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ഡോ. സി. ബിജു ജോൺ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ഡോ. ജി. മഹേഷ് സ്ഥാനമേറ്റു.