
കൊച്ചി : എറണാകുളം വൈ.എം.സി.എ, വൈ.ഡബ്ല്യൂ.സി.എയുടെ സംയുക്താഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ഡിസംബർ ആറിന് വൈകിട്ട് 5.30ന് കേരള ഫൈൻ ആർട്ട് സൊസൈറ്റി ഹാളിൽ നടക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റ്‌മോസ് മെത്രോപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. വൈ.എം.സി.എ വൈ.ഡബ്ല്യൂ.സി.എ. എറണാകുളം, മാർ കൂറിലോസ് ബാവ ക്വയർ, സെന്റ് ആന്റണിസ് ലാറ്റിൻ ക്വയർ പനങ്ങാട്, ജെറുസലേം മാർത്തോമ്മാ ചർച്ച് എളംകുളം, സെന്റ്. തോമസ് ഇവാൻജെലിക്കൽ ചർച്ച്, വൈ.ഡബ്ല്യു.സി.എ ജൂനിയർ ഗായകസംഘം, സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് എളംകുളം, സെന്റ് മേരീസ് സൂനോറോ പാട്രിയാർക്കൽ കത്തീഡ്രൽ എളംകുളം, സെന്റ്. മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ എറണാകുളം, സെന്റ് ഗ്രീഗോറിസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് എളംകുളം, സി.എസ്.ഐ. ഇമ്മാനുവൽ കത്തീഡ്രൽ എറണാകുളം, സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി പാലാരിവട്ടം തുടങ്ങിയ ക്വയറുകൾ പങ്കെടുക്കും.