കൊച്ചി: കേരളീയം മോട്ടോർസ്‌പോർട് അസോസിയേഷനും ബാൻഡിഡോസ് മോട്ടോർ സ്‌പോർട്‌സും സംയുക്തമായി നടത്തുന്ന എം.ആർ.എഫ് എഫ്.എം.എസ്.ഐ ദേശീയ 2 ഡബ്ല്യു സൂപ്പർക്രോസ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരം ഇന്ന് കളമശേരിയിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിലെ 60 മത്സരാർഥികൾ അവസാന റൗണ്ടിൽ പങ്കെടുക്കും. മന്ത്രി പി. രാജീവിന്റെ പദ്ധതിയായ 'യുവതയ്ക്കോപ്പം കളമശേരി യുടെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരം മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും.