കൊച്ചി: ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടും ചീഫ് ഫിസിഷ്യനുമായിരുന്ന ഡോ. സി.കെ. ബാലന്റെ അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 10ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ, ഹൈബി ഈഡൻ എം.പി, ജെബി മേത്തർ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ എന്നിവർ പങ്കെടുക്കും.