vanji

കുറുപ്പംപടി: പതിനൊന്ന് സുവർണ വർഷങ്ങൾ,​ ഹയർ സെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിലെ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് മൂവാറ്റുപുഴയുടെ തേരോട്ടത്തിനെ ഇങ്ങനെ അടയാളപ്പെടുത്താം. ഭഗവത് ഗീതയിലെ കഥാഭാഗത്തിലെ കൃഷ്ണയും കൃഷ്ണനോടൊപ്പം കൃഷ്ണയോടുമുരചെയ്താർ.... എന്ന ഗാനം പാടിയാണ് ടീം ഇത്തവണയും വിജയിച്ചത്. എസ്. ആനന്ദി, ഹിബ ഫാത്തിമ,​ പി.ആർ ഭാവനാ രാമദാസ്, ആർദ്ര എസ്, നെഹല മുഹമ്മദ്, അമിത സുനിൽ, അമൃത രാജു, അന്ഡസ എലിസത്ത് റോയ്, അഞ്ജന രജു, വൈശാഖി രാജേഷ് എന്നിവരുൾപ്പെട്ട ടീമാണ് മറ്റ് 12 ടീമുകളെ പിന്നിലാക്കിയത്. മധുശ്രീ ആറന്മുള, ജിഷ്ണു ആറന്മുള എന്നിവരായിരുന്നു ഗുരുക്കന്മാർ. ലീഡ് പാട്ട് പാടിയ എസ്. ആനന്ദി തമിഴ്‌നാട് തെങ്കാശി സ്വദേശിനിയാണ്. കഴിഞ്ഞ നാല് വർഷമായി ആനന്ദിയും കുടുംബവും എറണാകുളത്തുണ്ട്.