കൊച്ചി: കെ.പി.എസ്.ടി.എ ദേശീയ കമ്മിറ്റി യോഗം നാളെ ഹോട്ടൽ സൗത്ത് റീജൻസിയിൽ നടക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യാതിഥിയാകും.
രണ്ടിന് രാവിലെ 10ന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന സംഘടനയുടെ വാർഷിക ദേശീയ കൗൺസിൽ യോഗം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കെ.കെ. ത്രിപാഠി, ട്രഷറർ പി. ഹരിഗോവിന്ദൻ, വർക്കിംഗ് പ്രസിഡന്റ് ബസവരാജ് ഗുരുക്കൾ, കെ. അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ് ടി.യു.സാദത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.