bindhu-madhav

കൊച്ചി: ലയൺസ് ക്ളബ് ഇന്റർനാഷണൽ മെൽവിൻ ജോൺസ് ഫെലോഷിപ്പ് സർവീസ് അവാർഡ് കൊച്ചി ഭീമ ജുവലേഴ്‌സ് ചെയർമാൻ ബിന്ദു മാധവിന് ലഭിച്ചു. ആയിരം യു.പസ് ഡോളറാണ്(84,000 രൂപ) അവാർഡ് തുക. ആഗോള തലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമായാണ് അവാർഡ് ഏർപ്പെടുത്തിയത്. ഇന്നലെ ചെങ്ങന്നൂരിൽ നടന്ന ലില്ലി ലയൺസ് സ്‌പെഷ്യൽ സ്കൂൾ കെട്ടിട ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് മന്ത്രി സജി ചെറിയാൻ പുരസ്‌കാരം കൈമാറി.