തോപ്പുംപടി: നിയമം ലംഘിച്ച് പശു കിടാങ്ങളെ കുത്തിനിറച്ചെത്തിയ പിക്‌അപ്പ്‌ വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ഇടക്കൊച്ചി കണ്ണങ്ങാട്ട് - ഐലൻഡ് പാലത്തിന് സമീപം കാലികളുമായി പോകുകയായിരുന്ന വാൻ മൃഗ സ്നേഹികൾ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഹാർബർ എസ്.എച്ച്.ഒ ബി. സുനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി വാനും ഇതിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശികളായ അഫ്സൽ, സുബൈർ എന്നിവരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പശു കിടാങ്ങളെ ആലങ്ങാടുള്ള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റി.