padam
നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്'2024 ന് ടി.ജെ. വിനോദ് എം.എൽ.എ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്'2024 ന് തിരശീല ഉയർന്നു. ദേശീയ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ടൗൺഹാളിൽ ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാഡമി അവതരിപ്പിച്ച് ഇശൽസന്ധ്യ അരങ്ങേറി. ദഫ്‌മുട്ട്, ഒപ്പന, കോൽക്കളി, മാപ്പിളപ്പാട്ട്, ഇശൽനൃത്തം, അറേബ്യൻ ഡാൻസ് എന്നിവ ഇശൽസന്ധ്യയുടെ ഭാഗമായി അരങ്ങേറി. സിനിമാതാരം ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി. മേയർ അഡ്വ എം അനിൽകുമാർ അദ്ധ്യക്ഷനായി.

ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മോഹനദാസ് ടി.എസ് എന്നിവർ വിശിഷ്ടാതിഥികളായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാൽ, മരാമത്ത് കാര്യ കമ്മിസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി കുരീത്തറ, കൗൺസിലർ സുധ ദിലീപ്കുമാർ, കേരള കലാമണ്ഡലം മുൻ രജിസ്ട്രാർ വി. കലാധരൻ, സിഹെഡ് ഡയറക്ടർ ഡോ. രാജൻ എന്നിവർ സന്നിഹിതരായിരുന്നു.