padam

കൊച്ചി: ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട് റോഡിൽ തടയിൽ വീട്ടിൽ ബിനുവാണ് (54) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. 29 വർഷമായി ട്രാക്കോ
കേബിൾ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ബിനുവിന് കഴിഞ്ഞ 11 മാസമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിനെ
തുടർന്നുള്ള മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. ഭാര്യ: സീന മക്കൾ:ധന്യ,ധീര. ബിനുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ട്രാക്കോ കമ്പനിക്ക് മുന്നിൽ പ്രതിഷേധിച്ചു.