beauty-fest-cake-cutting
കൊച്ചി ലുലു മാളിൽ ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമ താരങ്ങളായ ബേസിൽ ജോസഫും നസ്രിയ നസീമും ചേർന്നു നിർവഹിക്കുന്നു.

കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റും ഫാഷൻ സ്റ്റോറും എല്ലാ വർഷവും നടത്തുന്ന ബ്യൂട്ടി ഫെസ്റ്റ് സിനിമ താരങ്ങളായ ബേസിൽ ജോസഫും നസ്രിയ നസീമും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 എഡിഷന്റെ ടീ ഷർട്ടും ഇവർ പുറത്തിറക്കി.
ഇതിന്റെ ഭാഗമായി ഡിസംബർ എട്ടു വരെ ലുലു ഹൈപ്പർമാർക്കറ്റിൽ സൗന്ദര്യവർദ്ധന ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. തെരഞ്ഞെടുത്ത മത്സരാർത്ഥികളുടെ ലൈവ് ഗ്രൂമിംഗ് സെഷനും ലൈവ് മേക്കോവറും സ്‌റ്റൈലിംഗും നേരിൽ കാണാനും അവസരമുണ്ട്. ഡിസംബർ നാല് മുതൽ മേക്കോവറും ഗ്രൂമിംഗ് സെഷനും തുടങ്ങും. എട്ടിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ലുലു നിവിയ ബ്യൂട്ടി ക്വീൻ, ലുലു റോയൽ മിറാഷ് മാൻ ഒഫ് ദി ഇയർ എന്നിവയിലെ വിജയികളെയും തെരഞ്ഞെടുക്കും. ജേതാക്കൾക്ക് നാല് ലക്ഷത്തിലധികം രൂപയുടെ സമ്മാനം ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഇന്ത്യ എച്ച്.ആർ മേധാവി അനൂപ് മജീദ്, മാൾ മാനേജർ രചേഷ് എച്ച്, ഹെൽത്ത് ആൻഡ് ബ്യൂട്ടി സെൻട്രൽ ബയിംഗ് മാനേജർ റഫീഖ് അബ്ദുൾ കരീം, ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രാജീവ്, കൊച്ചി ലുലു റീട്ടെയിൽ ബയിംഗ് മാനേജർ സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.