y
വൃശ്ചികോത്സവം 2024 ഫോട്ടോഗ്രഫി മത്സരത്തിന്റെ പോസ്റ്റർ കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.കെ. സുദർശൻ നഗരസഭ കൗൺസിലർ രാധിക വർമ്മയ്ക്ക് നൽകി പ്രകാശിപ്പിക്കുന്നു

തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ മുളന്തുരുത്തി മേഖലയുടെ നേതൃത്വത്തിൽ സൗത്ത് യൂണിറ്റ് സംഘടിപ്പിക്കുന്ന വൃശ്ചികോത്സവം 2024 ഫോട്ടോഗ്രഫി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.കെ. സുദർശൻ നഗരസഭ കൗൺസിലർ രാധിക വർമ്മയ്ക്ക് നൽകി നിർവഹിച്ചു. തൃപ്പൂണിത്തുറ സൗത്ത് യൂണിറ്റ് പ്രസിഡന്റ് സുരേഷ് ട്വിൻ ഐസ്, സെക്രട്ടറി പ്രദീപ് ചൈത്ര, മേഖലാ പ്രസിഡന്റ് പ്രശാന്ത് വിസ്മയ, മേഖലാ ട്രഷറർ എ.സി. അലക്സ്, നോർത്ത് യൂണിറ്റ് സെക്രട്ടറി കെ.എം. സുനിൽ, പി.ജി. ശ്യാം, അഭിഷേക് സോണി, അനന്തജ്യോതി എന്നിവർ പങ്കെടുത്തു.