അങ്കമാലി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസജാഥയ്ക്ക് അങ്കമാലിയിൽ സ്വീകരണം നൽകി. 'തോൽപിച്ചാൽ നിലവാരം കൂടുമോ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം" എന്ന ആശയം വിശദീകരിക്കാൻ ലക്ഷ്യമിട്ടാണ് ജാഥാ പര്യടനം. പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ലിസി ടീച്ചർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം പി.എ. തങ്കച്ചൻ, മാത്യു ചെറിയാൻ, പി.കെ. വാസു, മീന വേലായുധൻ, ജനത പ്രദീപ് , ടി. ഏല്യാസ് എന്നിവർ പ്രസംഗിച്ചു.