
അങ്കമാലി : ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഒഫ് സോഷ്യൽ വർക്കിന്റെ നേതൃത്വത്തിൽ, 'ഡി നോവോ 2024" സോഷ്യൽ വർക്ക് കോൺഫറൻസ് സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫെറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ വർക്ക് പ്രഫഷണലുകൾ, അദ്ധ്യാപകർ, ഗവേഷകർ എന്നിവരുമായി വിദ്യാർത്ഥികൾക്ക് സംവധിക്കാം. സാമൂഹ്യ പ്രവർത്തന മേഖലകളിൽ, ആഗോള പങ്കാളിത്തത്തോടെയുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൂടുതൽ മെച്ചപ്പെട്ടതും വൈകാരിക പ്രതിരോധശേഷിയുള്ളതുമായ സമൂഹമാണ് ലക്ഷ്യം. ഇന്ത്യയിലെ 15 ഓളം യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്റ്റുഡന്റ്സ് മീറ്റും ഇന്റർ കോളേജിയറ്റ് മത്സരങ്ങളും നടക്കും. വിവരങ്ങൾക്ക്: 80780 45718