y
സി.പി.എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പുണിത്തുറ: രാജനഗരത്തെ ചുവപ്പണിയിച്ച് സി.പി.എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനത്തിന് സമാപനം. മാത്തൂർ മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. വാസുദേവൻ അദ്ധ്യക്ഷനായി. നേതാക്കളായ ഐ.എ. രാജേഷ്, ടി.കെ. സാഗർ,

എം.സി. സുരേന്ദ്രൻ, ടി.സി. ഷിബു എന്നിവർ സംസാരിച്ചു. ചുവപ്പ് സേന പരേഡും പ്രകടനവുമുണ്ടായിരുന്നു.