
ഇലഞ്ഞി: യു.കെയിലെ മലയാളി സംഘടനയായ ഗ്ലൗസസ്റ്റർഷൈർ സംസ്ഥാനത്തെ ആശുപത്രികൾക്ക് നൽകുന്ന സഹായ പദ്ധതിയുടെ ഭാഗമായി ഇലഞ്ഞി സർക്കാർ ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ അവശ്യ സാധനങ്ങൾ കൈമാറി. സംഘടനാ ഭാരവാഹി അനിൽ തോമസ് സഹായം കൈമാറിയത്. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷേർളി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മാജി സന്തോഷ്, കെ. ജി ഷിബു, ഡോ. ടി.കെ. മോഹൻദാസ്, ഡോ. എൻ. ചന്ദനാ ശേഖർ തുടങ്ങിയവർ സംസാരിച്ചു.