vvf

കൊച്ചി: വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റ് - വി.എഫ്.എഫ് - 24 ന് ഇന്ന് തുടക്കം. തനത് ഭക്ഷ്യവിഭവങ്ങൾ അവതരിപ്പിക്കുന്ന 'കിച്ചൺ ബന്ദ് ' കുഴുപ്പിള്ളി ബീച്ചിൽ രാവിലെ 8.30 ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. .

പ്ലാൻ@എർത്ത് എന്ന സംഘടന വൈപ്പിൻ നിയോജക മണ്ഡലത്തിലെ സ്ത്രീകൾക്ക് നൽകിയ പാചക പരിശീലനത്തിന്റെ ഭാഗമായാണ് 'കിച്ചൺ ബന്ദ്. തനത് വിഭവങ്ങൾ വിളമ്പുന്ന വിവിധ ഭക്ഷണശാലകളാണ് ആകർഷണം. ഭക്ഷ്യമേള ഡിസംബർ മൂന്നുവരെ തുടരും.

അടുക്കള പൂട്ടി കുടുംബസമേതമെത്തി വിഭവങ്ങൾ ആസ്വദിച്ച് മേളയുടെ ഭാഗമാകാൻ ആഹ്വാനം ചെയ്യുന്നതാണ് ‘കിച്ചൻ ബന്ദിന്’ പിന്നിലെ ആശയമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളും രുചിമേളയുടെ ഭാഗമാകും. വിവിധ കലാപരിപാടികളും മത്സരങ്ങളും വേദിയിലെത്തും. ഇന്ന് രാവിലെ 10 മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറുവരെയും കുടുംബശ്രീ പരിപാടികളും ആറിനു ഗാനമേളയും.

ഇന്ന് ഉദ്ഘാടന പരിപാടിയിൽ വി.വി.എഫ്. സംഘാടക സമിതി ജനറൽ കൺവീനർ കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അധ്യക്ഷനാകും. സിസ്റ്റർ വിമൽ ഗ്രേസ്, ഫൊക്കാന പ്രതിനിധികളായ പോൾ കറുകപ്പിള്ളി, ബാബു എന്നിവർ വിശിഷ്ടാതിഥികളാകും

നാളെ രാവിലെ 10 മുതൽ ഒന്നുവരെ കുടുംബശ്രീ പരിപാടികൾ. നാലു മുതൽ കൈകൊട്ടിക്കളി മത്സരം. ആറു മുതൽ സിനിമാതാരം സന്ധ്യ മനോജിന്റെ ഡാൻസ് ഡ്രാമ.

മൂന്നിനു കുടുംബശ്രീ പരിപാടികൾക്ക് ശേഷം നാലിനു നാടൻ പാട്ട് മത്സരം. ആറിനു ഗാനമേള.

വി.വി.എഫിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ മൂന്നിന് സ്പീക്കർ എ.എൻ.ഷംസീർ വല്ലാർപാടം ആൽഫാ ഹൊറൈസണിൽ നിർവഹിക്കും

സർവമത സമ്മേളനം:

സംസ്ഥാനതല സമ്മേളനം
വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നുവരുന്ന സർവമത സമ്മേളനത്തിന്റെ 100ാം വാർഷികത്തിന്റെ സംസ്ഥാനതല സമാപനം ചെറായി ഗൗരീശ്വരം ഹാളിൽ 21, 22, 23 തീയതികളിൽ നടക്കും. വൈപ്പിൻ ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായാണ് സർവമത സമ്മേളന വാർഷിക സമാപനം ഇവിടെ നടക്കുക.
വിവധ കലാപരിപാടികൾ കൂടാതെ ദൈവദശകത്തിന്റെ സംഗീത, നൃത്താവിഷ്‌കാരം ഗിന്നസ്ബുക്ക് ഫെയിം ധനുഷ സന്യാൽ അവതരിപ്പിക്കും. ഗുരുദേവ കൃതികളെ ആസ്പദമാക്കി കണ്ണൂർ ലാസ്യയുടെ ആവിഷ്‌കാരവും ഉണ്ടാകും.
സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം ഇന്ന് വൈകിട്ട് അഞ്ചിന് ചെറായി ഗൗരീശ്വരം ഹാളിൽ നടക്കുമെന്ന് ഫോക് ലോർ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.