dh
കാലടി അയ്യപ്പ വിശ്രമ കേന്ദ്രത്തിൽ ഇന്നലെ നടന്ന അന്നദാനം

കാലടി: കാലടി പഞ്ചായത്തും സായി ശങ്കര ശാന്തി കേന്ദ്രവും ചേർന്ന് കാലടിയിൽ തയ്യാറാക്കിയ അയ്യപ്പ വിശ്രമ കേന്ദ്രം പൂർണ്ണ സജ്ജമായി. കാലടിയിൽ എത്തുന്ന അയ്യപ്പന്മാർക്ക് വിരി വയ്ക്കുന്നതിനും കുളിക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പ്രാഥമികാവശ്യങ്ങൾക്കും വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു. എല്ലാ ശനിയാഴ്ചയും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ അന്നദാനവുമുണ്ട്. രാവിലെയും വൈകിട്ടും കേന്ദ്രം ശുചീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള സഹായങ്ങൾ സായ് ശങ്കര ശാന്തി കേന്ദ്രമാണ് നൽകുന്നത്. ആയിരക്കണക്കിന് അയ്യപ്പന്മാരാണ് വിശ്രമ കേന്ദ്രത്തിൽ എത്തിച്ചേരുന്നത്. ഇവർക്ക് ആവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കുമെന്ന് സായ് ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ പറഞ്ഞു.