ang-analy
അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ നടന്ന സെമിനാറിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ പ്രഭാഷണം നടത്തുന്നു

അങ്കമാലി: രാഷ്ട്ര നിർമ്മാതാക്കളെന്ന നിലയിൽ സ്ത്രീകളുടെ പങ്ക്, സാമൂഹിക ഉത്തരവാദിത്തങ്ങൾ സന്തുലിതമാക്കേണ്ടതിന്റെ അനിവാര്യത എന്നീ വിഷയങ്ങളിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി. തന്റെ പോലീസ് കരിയറിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെയും, ഒരു സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വന്ന പരിമിതികളും സധൈര്യം നേരിട്ട ജീവിതാനുഭവങ്ങളും ആർ. ശ്രീലേഖ വിദ്യാർത്ഥികളുമായി പങ്കുവച്ചു . അസിസ്റ്റന്റ് പ്രൊഫസർ ഡോ. മേഘ തമ്പി, വിദ്യാർത്ഥി പ്രതിനിധി കാതറിൻ പോൾ, പ്രിൻസിപ്പൽ ഡോ. സി. ഷെമി ജോർജ്, കോ ഓർഡിനേറ്റർ കെ. ലീന ജോസഫ് എന്നിവർ പങ്കെടുത്തു.