 
കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എമർജൻസീസ് ഇൻ ഇന്റേണൽ മെഡിസിൻസ് വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തി. സി.ഇ.ഒയും സെക്രട്ടറിയുമായ ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ സി.കെ. ഈപ്പൻ, മറിയാമ്മ കുര്യാക്കോസ്, ടി.എസ്. ഫ്രാൻസിസ്, എബ്രഹാം ഇട്ടിയച്ചൻ എന്നിവർ ക്ളാസുകൾ നയിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ 150 ലധികം ഡോക്ടർമാർ പങ്കെടുത്തു.