കാലടി: എറണാകുളം ജില്ല ലൈബ്രറി കൗൺസിലിന്റെ സാംസ്കാരിക കലാജാഥയ്ക്ക് മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സ്വീകരണം നൽകി. സ്വീകരണ സമ്മേളനം പു.കാ.സ ആലുവ ഏരിയ പ്രസിഡന്റ് വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പി. തമ്പാൻ, ആനി ജോസ്, പി.ജെ. ബിജു, വിജി റെജി എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ്, പി.പി. സുരേന്ദ്രൻ, ഷിജി പ്രസാദ്, ബിന്ദു ഷാജി, എൻ.ഡി. ചന്ദ്രബോസ് എന്നിവർ നേതൃത്വം നൽകി. മാണിയാട്ട് കോറസ് കലാസമിതി വെളിച്ചപ്പാട്, ദി ഷോട്ട് എന്നീ രണ്ട് നാടകങ്ങൾ അവതരിപ്പിച്ചു.