ullas
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മൂവാറ്റുപുഴ ഗവ ടി.ടി.ഐയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ മാത്യു ചെറിയാൻ വിഷയാവതരണം നടത്തുന്നു

മൂവാറ്റുപുഴ: തോല്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന വിദ്യാഭ്യാസ ജാഥയോടനുബന്ധിച്ച് മൂവാറ്റുപുഴ ഗവ ടി.ടി.ഐയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന വിഷയത്തിൽ വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചു. മാത്യു ചെറിയാൻ വിഷയാവതരണം നടത്തി. കെ.കെ ഭാസ്കരൻ,​ ടി.ടി.ഐ പ്രിൻസിപ്പൽ ഷിയാസ്, പരിഷത്ത് മേഖല പ്രസിഡന്റ്‌ ഡി. ഉല്ലാസ്, സെക്രട്ടറി സൂസി ചുമ്മാർ എന്നിവർ സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ മീരഭായി ക്യാപ്റ്റനായ വിദ്യാഭ്യാസ ജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. വാഴപ്പിള്ളി കവലയിൽ ചേർന്ന യോഗം മാത്യു ചെറിയാൻ ഉത്ഘാടനം ചെയ്തു. ജാഥ വൈസ് ക്യാപ്റ്റൻ ടി. ലിസി, പി.എം. ഗീവർഗീസ് എന്നിവർ സംസാരിച്ചു.